ദൈവത്തിന്റെ കരുണയുടെ മുഖമാകാൻ ചാവറപിതാവിന് സാധിച്ചു: ഡോ. പുത്തൻവീട്ടിൽ
1491245
Tuesday, December 31, 2024 4:44 AM IST
മാന്നാനം: അനുഭവിച്ചറിഞ്ഞ ദൈവസ്നേഹം വിവിധങ്ങളായ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ അക്ഷരമായും അന്നമായും പാർക്കാൻ ഇടമായും മറ്റുള്ളവർക്കും പകർന്നുകൊടുത്തതിനാൽ ദൈവത്തിന്റെ കരുണയുടെ മുഖമാകാൻ ചാവറപിതാവിന് സാധിച്ചുവെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മാന്നാനം ഭക്തജന തിരക്കിലേക്ക്
തിരുനാളിന്റെ പ്രധാന ദിനങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ ആശ്രമദേവാലയത്തിൽ ഭക്തജനത്തിരക്കായി. ഇന്നലെ കുടമാളൂർ ഫൊറോനാ മാതൃ-പിതൃവേദിയുടെ നേതൃത്വത്തിൽ തീർഥാടനം നടത്തി. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ തീർഥാടകർ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കലെത്തി പ്രാർഥിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുത്താണ് മടങ്ങിയത്. പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടിയുടെ നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിച്ചു.
തിരുനാളിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന 1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങാൻ ഇന്നലെയും വിശ്വാസികളുടെ തിരക്കായിരുന്നു. തിരുശേഷിപ്പ് പ്രദർശനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും.
ആശ്രമ ദേവാലയത്തിലെത്തുന്ന വിശ്വാസികൾ വിശുദ്ധ ചാവറയച്ചൻ താമസിച്ചിരുന്ന മുറിയും ചാവറ മ്യൂസിയവും ചാവറയച്ചൻ സ്ഥാപിച്ച സംസ്കൃത സ്കൂളും അച്ചുകൂടവും സന്ദർശിച്ചാണ് മടങ്ങുന്നത്.
ഇന്ന് വിദ്യാർഥി- യുവജന ദിനാചരണം
തിരുനാളിന്റെ ആറാം ദിനമായ ഇന്ന് വിദ്യാർഥി - യുവജന ദിനമായി ആചരിക്കും. രാവിലെ 11ന് ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
മാന്നാനം ആശ്രമ ദേവാലയത്തിൽ ഇന്ന്
(യുവജനദിനം-വിദ്യാർഥിദിനം)
രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. അൻജോ പുത്തൂർ സിഎംഐ
7.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. ബിജു തെക്കേക്കുറ്റ് സിഎംഐ
11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: മാർ ജോസ് പുത്തൻവീട്ടിൽ (ഫരീദാബാദ് രൂപത സഹായമെത്രാൻ)വൈകുന്നേരം 4.30ന് ജപമാല
അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, വർഷാവസാന പ്രാർഥന: ഫാ. റോജിൻ തുണ്ടിപ്പറമ്പിൽ സിഎംഐ
വർഷാവസാന പ്രാർഥന.