കൂട്ടിക്കൽ പഞ്ചായത്തിൽ വലിച്ചെറിയല്‍ മുക്ത വാരാചരണത്തിന് തുടക്കം
1491681
Wednesday, January 1, 2025 10:31 PM IST
കൂട്ടിക്കല്‍: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള വലിച്ചെറിയല്‍ മുക്ത വാരാചരണത്തിന് കൂട്ടിക്കല്‍ പഞ്ചായത്തില്‍ തുടക്കമായി. വാരാചരണത്തിന്റെ ഉദ്ഘാടനം കൂട്ടിക്കല്‍ ടൗണില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം നിര്‍വഹിച്ചു.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും ഹരിതകര്‍മ സേനയുടെയും രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും സഹകരണത്തോടെ പഞ്ചായത്തിലുടനീളം ബോധവത്കരണ പ്രവര്‍ത്തനങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും നടത്തുമെന്നും മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ സാധ്യതയുള്ള വിജന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീര്‍ അധ്യക്ഷത വഹിച്ചു.