കലുങ്ക് അപകടാവസ്ഥയിൽ
1491682
Wednesday, January 1, 2025 10:31 PM IST
വാഴൂർ: പതിനേഴാംമൈൽ-ഇളംപള്ളി റോഡിൽ അനുഗ്രഹ റിന്യൂവൽ സെന്ററിനു സമീപത്തെ കലുങ്ക് അപകടാവസ്ഥയിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള കലുങ്ക് കഴിഞ്ഞ കാലവർഷത്തെ ഒഴുക്കിൽ അടിക്കല്ലുകൾ തകർന്ന് ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്.
ആറിൽപരം സ്കൂൾ ബസുകളും സമീപത്തെ പാറമടയിലെ ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡാണിത്. റോഡിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കലുങ്കിന്റെ അപകടാവസ്ഥ അധികൃതർ ശ്രദ്ധിച്ചിട്ടില്ല. അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമിക്കാൻ പിഡബ്ല്യുഡി അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.