അ​ടി​മാ​ലി: കാ​പ്പി ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കി കാ​പ്പി​ക്കു​രു വി​ല ഉ​യ​രു​ന്നു.​ ഒ​രു കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന കൃ​ഷി​ക​ളി​ലൊ​ന്നാ​യി​രു​ന്നു കാ​പ്പി. എ​ന്നാ​ൽ, തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ വി​ലയിടി​വ് വ​ലി​യൊ​രു വി​ഭാ​ഗം ക​ര്‍​ഷ​ക​രെ കാ​പ്പി കൃ​ഷി​യി​ല്‍നി​ന്നു പി​ന്തി​രി​യാ​ന്‍ പ്രേ​രി​പ്പി​ച്ചു. ക​ര്‍​ഷ​ക​ര്‍ മ​റ്റ് കൃ​ഷി​ക​ളി​ലേ​ക്കും തി​രി​ഞ്ഞു.​

കാ​പ്പി​ക്കു​രു വി​ള​വെ​ടു​പ്പി​നു വേ​ണ്ടിവ​രു​ന്ന കൂ​ലി വ​ര്‍​ധ​ന​വും ക​ര്‍​ഷ​ക​രെ കൃ​ഷി​യി​ല്‍നി​ന്നു പി​ന്തി​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​യി. ഇ​ന്ന് കാ​പ്പി കൃ​ഷി തു​ട​ര്‍​ന്നുപോ​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കി കാ​പ്പി​ക്കു​രു വി​ല ഉ​യ​രു​ക​യാ​ണ്.​

പ​ച്ച​ക്കാ​യ കി​ലോ​യ്ക്ക് 85 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വി​ല ല​ഭി​ച്ചു.​ ഉ​ണ​ക്കക്കു​രു​വി​ന് 230ന​ടു​ത്തും വി​ല​യാ​യി. പ​രി​പ്പി​ന് നാ​നൂ​റി​ന് മു​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ല​ഭി​ച്ചു. 300 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പ​രി​പ്പി​ന്‍റെ വി​ല​യാ​ണ് നാ​നൂ​റി​ന് മു​ക​ളി​ലേ​ക്ക് കു​തി​ച്ച് ക​യ​റി​യ​ത്.​ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള ഗ​ണ്യ​മാ​യ കു​റ​വാ​ണ് കാ​പ്പിക്കു​രു​വി​​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ല വ​ര്‍​ധ​ന​വി​ന് കാ​ര​ണം.​

ക​ര്‍​ഷ​ക​ര്‍ പ​ല​രും കൃ​ഷി​യി​ല്‍നി​ന്നു പി​ന്തി​രി​ഞ്ഞ​തി​നൊ​പ്പം കാ​ലാ​വ​സ്ഥ വൃ​തി​യാ​ന​വും ഉ​ത്പാ​ദ​ന​ക്കു​റ​വി​നും ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട്.​ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മ്പോ​ഴും കാ​പ്പി​ക്കു​രു വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ എ​ണ്ണം വ​ള​രെ വി​ര​ള​മാ​ണ്.​വി​ല വ​ര്‍​ധി​ച്ച​തോ​ടെ ചി​ല ക​ര്‍​ഷ​ക​ര്‍ കൃ​ഷി പു​ന​രാ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.