വൈക്കം -ചെന്നൈ, വൈക്കം - വേളാങ്കണ്ണി സർവീസുകൾ ഇന്ന് ആരംഭിക്കും
1491580
Wednesday, January 1, 2025 5:33 AM IST
വൈക്കം: വൈക്കത്തുനിന്നു വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും പുതുതായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം കെഎസ്ആർടിസി സ്റ്റേഷനിൽ വേളാങ്കണ്ണി ബസ് സർവീസ് തമിഴ്നാട് ഗതാഗതമന്ത്രി എസ്.എസ്. ശിവശങ്കറും കേരള ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
ചെന്നൈ-വൈക്കം ബസിന്റെ ഫ്ലാഗ് ഓഫ് ചെന്നൈയിൽ നടക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. ഇരു റൂട്ടുകളിലും അൾട്രാ ഡീലക്സ് ബസാണ് സർവീസ് നടത്തുന്നത്.
ചെന്നൈ - വൈക്കം സർവീസ് വൈകുന്നേരം നാലിന് ആരംഭിക്കും. 10ന് തിരുച്ചിറപ്പള്ളി. തേനി പുലർച്ചെ 2.15. കുമളി 3.45,കോട്ടയം 7.15, വൈക്കം 8.30. വൈക്കം - ചെന്നൈ സർവീസ് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടും. 4.30ന് കോട്ടയം, കുമളി എട്ട്, തേനി 9.30ന്, തിരുച്ചിറപ്പള്ളി പുലർച്ചെ 1.45. ചെന്നൈ എട്ട്.
വൈക്കം - വേളാങ്കണ്ണി സർവീസ് വൈക്കത്തുനിന്നു വൈകുന്നേരം നാലിന് പുറപ്പെടും. കടുത്തുരുത്തി, ഏറ്റുമാനൂർ വഴി അഞ്ചിന് കോട്ടയം. 9.15ന് ചെങ്കോട്ട. മധുര പുലർച്ചെ1.30ന്,തഞ്ചാവൂർ 5.15,വേളാങ്കണ്ണി 7.45. വേളാങ്കണ്ണി-വൈക്കം വൈകുന്നേരം 4.30ന് പുറപ്പെടും. 6.45ന് തഞ്ചാവൂർ, മധുര 10.30, ചെങ്കോട്ട പുലർച്ചെ 2.45 . കോട്ടയം ഏഴ് . വൈക്കം 8.15ന്.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ www.tnstc.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും കോർപറേഷന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.