ക്രിസ്മസ്-നവവത്സരാഘോഷം
1491244
Tuesday, December 31, 2024 4:44 AM IST
അമലഗിരി: അമലഗിരി റെസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് ക്രിസ്മസ് - നവവത്സര ആഘോഷവും വാര്‍ഷിക സമ്മേളനവും കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ഡോ.കെ. എം. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവ. ഡോ. ജയിംസ് മുല്ലശേരി, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ഡോ. സുരേഷ് ഭട്ട്, ഫാ. ജോണ്സന് പുത്തന്‍പറമ്പില്‍, ടി.വി. സോണി, പ്രഫ. ജയിസ് കുര്യന്, ഡോ. സിബു ചിത്രന്, ഡോ. എം.എസ്. സുനോയ്, ജോസ് പ്രകാശ്, ഡോ. അനു വർഗീസ്, ഷീല ജോസ്, ലീനസ് ബേബി എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റുമാനൂർ: ജനകീയ വികസന സമിതിയുടെയും ജിപി റോഡ് റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ഫാ. മാണി കല്ലാപ്പുറം കോറെപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു.
സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, അതിരമ്പുഴ മറ്റം ജുമാ മസ്ജിദ് ഇമാം ഹാഫിസ് മുഹമ്മദ് അഷ്കർ ബാഖവി, റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള, അർച്ചന വിമൻസ് സെന്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ മാത്യു, കവി ഹരി ഏറ്റുമാനൂര്‍, സജി പിച്ചകശേരി എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് സമ്മാന വിതരണവും വിവിധ കലാപരിപാടികളും നടത്തി.
മാലം: കല്ലുവെട്ടം നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ 11-ാമത് വാർഷികവും ക്രിസ്മസ്- പുതുവത്സരാഘോഷവും നടത്തി. പഞ്ചായത്തംഗം ജിജി മണർകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിൻസ് ഏലിയാസ് അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, സാബു മൈലക്കാട്ട്, എൻ.എം ഫിലിപ്പ്, സി.ജി. വാസപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രിൻസ് ഏലിയാസ് (പ്രസിഡന്റ്), ഷീജ ഷാജി (വൈസ് പ്രസിഡന്റ്), സി.ജി. വാസപ്പൻ (സെക്രട്ടറി), എൻ.എം. ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) രാജൻ പി. വർഗീസ് (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.