പുതുവത്സര സമ്മാനം : ബാസ്കറ്റ്ബോളിൽ അസംപ്ഷന്‍ താരങ്ങളുൾപ്പെട്ട ടീം അന്തര്‍സര്‍വകലാശാല ചാന്പ്യൻ
1491663
Wednesday, January 1, 2025 7:08 AM IST
ചങ്ങനാശേരി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല 3x3 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ചാമ്പ്യന്മാരായപ്പോള് അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ്. യൂണിവേഴ്സിറ്റി ടീമിലെ നാലില്‍ മൂന്നുപേരും അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനികളാണ്.
സാന്ദ്ര ഫ്രാന്‍സിസ്, അക്ഷയ ഫിലിപ്പ്, ഐറിന് എല്‍സ ജോണ്‍ എന്നിവരായിരുന്നു യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ച അസംപ്ഷന്‍ താരങ്ങള്‍. സാന്ദ്ര ഫ്രാന്‍സിസായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. അക്ഷയ ഫിലിപ്പ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു.