മരങ്ങാട്ടുപിള്ളി സെന്റ് തോമസിലെ പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്
1491588
Wednesday, January 1, 2025 5:43 AM IST
മരങ്ങാട്ടുപിള്ളി: സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ക്രിസ്ജോ ജയ്സനും മാത്യു റോഷനും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുമുതല്‍ ആറുവരെ മധ്യപ്രദേശിലെ ഭോപ്പാല്‍ രവീന്ദ്ര കാമ്പസിലാണ് 31-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.
വിവിധയിനം സസ്യങ്ങളിലെ പൂമ്പൊടിയിലെയും വിത്തുകളിലെയും പ്രോട്ടീന്‍ സാന്നിധ്യത്തിലെ സമാനതകളെക്കുറിച്ചുള്ള പഠനമാണ് ക്രിസ്ജോയേയും മാത്യുവിനെയും ദേശീയതലത്തില്‍ എത്തിച്ചത്.
തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികള്‍ ദേശീയതലത്തില്‍ മത്സരിക്കുന്നത്. സ്കൂളിലെ സയന്‍സ് അധ്യാപകനായ ജോബിന് ജോസാണ് ടീച്ചര്‍ ഗൈഡായി പ്രവര്‍ത്തിക്കുന്നത്.