ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ ജില്ലാ ചാപ്റ്റർ രൂപീകരിച്ചു
1491936
Thursday, January 2, 2025 7:24 AM IST
കോട്ടയം: ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യരക്ഷാധികാരിയായി ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ ജില്ലാതല ചാപ്റ്റർ രൂപീകരിച്ചു. ഐക്യുഎ ഏഷ്യയുടെ ഇന്ത്യയിലെ പത്താമത്തെ ചാപ്റ്ററാണിത്. സബ് കളക്ടർ ഡി. രഞ്ജിത്, ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദ്,
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം. ആർ. സുനിമോൾ, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. റ്റി. രാകേഷ് (രക്ഷാധികാരികൾ), ഇ. മുഹമ്മദ് ദാവൂദ് (പ്രസിഡന്റ്), വിനീത അന്ന തോമസ്(വൈസ് പ്രസിഡന്റ്), എസ്. ജെ. അഭിശങ്കർ (സെക്രട്ടറി ),
രാജലക്ഷ്മി രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറി ), ടി.എസ്. ജയ്കർ (ജില്ലാ കോ ഓർഡിനേറ്റർ ),കെ.എസ്. അശ്വിൻ, പ്രിയ മേരി ജോൺ(എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരടങ്ങുന്ന ജില്ലാ ചാപ്റ്ററാണ് രൂപീകരിച്ചത്. ജില്ലാതല ക്വിസ് ചാമ്പ്യൻഷിപ്പ് 15ന് ഉച്ചകഴിഞ്ഞ് 1.30ന് കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.