"സഫലം 55 പ്ലസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം’
1491592
Wednesday, January 1, 2025 5:43 AM IST
പാലാ: പ്രായമേറിയവര്‍ ഏതെങ്കിലും തരത്തില്‍ മനസിനും ശരീരത്തിനും സന്തോഷം നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ പ്രായമേറിയവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സഫലം 55 പ്ലസ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പാലാ ഡിവൈഎസ്പി കെ. സദന്.
ഭരണങ്ങാനം ഓശാന മൗണ്ടില്‍ സഫലം 55 പ്ലസ് സംഘടിപ്പിച്ച ന്യൂ ഇയര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഫലം പ്രസിഡന്റ് എം.എസ്. ശശിധരന് നായർ അധ്യക്ഷത വഹിച്ചു. സിനിമാതാരം ഹരി നമ്പൂതിരി, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
മജീഷ്യന്‍ കണ്ണന്മോന് അവതരിപ്പിച്ച മെന്റലിസം ഷോയും ശ്രദ്ധേയമായി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സെക്രട്ടറി വി.എം. അബ്ദുള്ളഖാന്‍, സുഷമ രവീന്ദ്രന്, രവി പുലിയന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.