മണിമല ബൈബിള്‍ കണ്വന്ഷന് ഇന്നു തുടക്കമാകും
1491944
Thursday, January 2, 2025 7:33 AM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കൻമാരുടെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ 48-ാമത് മണിമല ബൈബിള്‍ കണ്വന്ഷന് ഇന്ന് തുടക്കമാകും.
വൈകുന്നേരം 5.30ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സമാപനദിനമായ നാലിന് വൈകുന്നേരം 5.30ന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും.
കുടുംബവിശുദ്ധീകരണ കണ്വന്ഷന് ഫാ. ജിസണ് പോള്‍ വേങ്ങാശേരി നയിക്കും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കണ്വന്ഷന് രാത്രി ഒമ്പതിന് ആരാധനയോടെ സമാപിക്കും.