മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ലിഫ്റ്റുകൾ തകരാറിൽ
1491931
Thursday, January 2, 2025 7:24 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ലിഫ്റ്റുകൾ തകരാറിൽ. മെഡിക്കൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നീ രണ്ട് വിഭാഗത്തിനും നടുഭാഗത്തുള്ള ലിഫ്റ്റ് തകരാറിലായത് രോഗികൾക്കും ജീവനക്കാർക്കും ഒരുപോലെ ദുരിതം വിതയ്ക്കുകയാണ്.
ഒമ്പതാം വാർഡിന് സമീപത്തുള്ള ലിഫ്റ്റും നാളുകളായി തകരാറിലാണ്. നാലാം വാർഡിന് സമീപത്തുള്ള ലിഫ്റ്റും കഴിഞ്ഞ ദിവസം തകരാറിലായിരുന്നു. മാസങ്ങളായി ഓർത്തോ ഒപിക്ക് അടുത്തുള്ള ലിഫ്റ്റും പ്രവർത്തന രഹിതമാണ്. ഇത്തരത്തിൽ ആശുപത്രിയിലെ വിവിധ ലിഫ്റ്റുകൾ പണിമുടക്കിരിക്കുന്നത് രോഗികളെ ഐസിയു, വാർഡുകൾ, ഓപ്പറേഷൻ തിയറ്ററുകൾ എന്നിവിടങ്ങളിൽ എത്തിക്കുന്നതിന് വലിയ തടസങ്ങളാണ് നേരിടുന്നത്.
ലിഫ്റ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വൈകുംതോറും രോഗികളുടെയും ജീവനക്കാരുടെയും ദുരിതം തുടരുകതന്നെ ചെയ്യും.