വിശുദ്ധ ചാവറ കുര്യാക്കോസ് അനുസ്മരണം നാളെ
1491945
Thursday, January 2, 2025 7:33 AM IST
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന്റെ നേതൃത്വത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അനുസ്മരണം നാളെ രാവിലെ പത്തിനു നടക്കും. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനു സ്വീകരണം നല്‍കും.
സ്കൂള്‍ മാനേജര്‍ ഫാ.തോമസ് കല്ലുകളം അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ ആശംസയര്‍പ്പിക്കും.