പൊന്നാറ്റിൻപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടത്തി
1491652
Wednesday, January 1, 2025 6:57 AM IST
പാറമ്പുഴ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 51.60 ലക്ഷം രൂപ അനുവദിച്ചു പണിതീർത്ത പൊന്നാറ്റിൻ പാറ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കും സ്ഥലവും വാട്ടർ അഥോറിറ്റിക്കു കൈമാറി.
അറുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ വെള്ളൂപ്പറമ്പ് പമ്പിംഗ് സ്റ്റേഷനിൽനിന്നു പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കൗൺസിലർമാരായ ലിസി കുര്യൻ, സാബു മാത്യു, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്. അനിൽ രാജ്, അരവിന്ദാക്ഷൻ നായർ, പ്രിൻസ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിക്ക് സൗജന്യമായി സ്ഥലം നൽകിയ വർഗീസ് ജോസഫിനെ ആദരിച്ചു.