പുണ്യചരിതരായ പിതാക്കന്മാര് ചങ്ങനാശേരിയുടെ സുകൃതം: കര്‍ദിനാള്‍ മാർ ജോര്‍ജ് കൂവക്കാട്ട്
1491577
Wednesday, January 1, 2025 5:33 AM IST
ചങ്ങനാശേരി: നാളിതുവരെ ചങ്ങനാശേരി അതിരൂപതയെ നയിച്ച പുണ്യചരിതരും മഹാരഥന്മാരുമായ പിതാക്കന്മാര് അതിരൂപതയുടെ സുകൃതമാണെന്ന് കര്‍ദിനാള്‍ മാർ ജോര്‍ജ് കൂവക്കാട്ട്.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ പൗരോഹിത്യ രജതജൂബിലിയുടെയും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെയും സമാപനാഘോഷം അതിരൂപതാ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
അതിരൂപതയില്‍ ക്രമീകരിച്ച ലളിതമായ ആഘോഷചടങ്ങില്‍ അതിരൂപതയിലെ വിവിധ വകുപ്പുകള്‍ക്കു നേതൃത്വം നല്കുന്ന വൈദികരും അതിരൂപതാകേന്ദ്രത്തില്‍ സേവനം ചെയ്യുന്ന വൈദികരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തക്കാട്ട്,
മോണ്‍. ജോണ്‍ തെക്കേക്കര, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, സിസ്റ്റര്‍ ആല്‍ഫി ഡിഎസ്ജെ, ലാലിച്ചന്‍ മറ്റത്തില്‍, പി.കെ. തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ മറുപടി പ്രസംഗം നടത്തി.