കു​ട്ടി​ക്കാ​നം: മാ​ധ്യ​മ പ​ഠ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ടെ​ലി​പ്രോം​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചു വാ​ര്‍​ത്തവാ​യ​ന പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ടെ​ലി​പ്രോം​പ്റ്റ​റി​ല്‍ വാ​ര്‍​ത്ത വാ​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​നാ​യ എ.​ആ​ര്‍. ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അപൂ​ര്‍​വ​ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ടെ​ലി​പ്രോം​പ്റ്റ​റു​ക​ള്‍ നി​ര്‍​മി​ച്ചു മി​ത​മാ​യ നി​ര​ക്കി​ല്‍ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും മ​റ്റ് മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു വി​ദ്യാ​ര്‍​ഥി​ക​ള്‍.

കോ​ള​ജി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടും പി​ന്തു​ണ​യോ​ടുംകൂടി ആ​ദ്യ​മാ​യി നി​ര്‍​മി​ച്ച ടെ​ലി​പ്രോം​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​ന​ത്ത് നി​ര്‍​വ​ഹിച്ചു.
ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. എം. ​വി​ജ​യ​കു​മാ​ര്‍, ഡി​പ്പാ​ര്‍​ട്ട്​മെ​ന്‍റ് മേ​ധാ​വി ഫാ. ​സോ​ബി തോ​മ​സ് ക​ന്നാ​ലി​ല്‍, അ​ധ്യാ​പ​ക​രാ​യ കാ​ര്‍​മ​ല്‍ മരി​യ ജോ​സ്, ആ​ന്‍​സ​ണ്‍ തോ​മ​സ്, എ​ന്‍.​ജെ. ജോ​ബി, സ്റ്റാ​ര്‍​ട്ട്അ​പ്പ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ല്‍​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.