കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ നാലിന് കൊടിയേറും
1491942
Thursday, January 2, 2025 7:33 AM IST
കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം നാല് മുതല്‍ 13 വരെ തീയതികളില്‍ നടക്കും. നാലിന് രാവിലെ ഒമ്പതിന് ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് ഭദ്രദീപ പ്രകാശനം സീരിയല്‍ താരം അനൂപ് ചന്ദ്രന് നിര്‍വഹിക്കും.
ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പ്രസാദമൂട്ട്, 11.30 ന് ഭജന്‍സ്, വൈകൂന്നേരം അഞ്ചിന് തിരുവാതിരകളി, ആറിന് ഭരതനാട്യരംഗപ്രവേശം, രാത്രി 7.45 ന് നൃത്തം, 8.30 ന് മെഗാ കുറത്തിയാട്ടം. അഞ്ചിന് രാവിലെ 11.30 ന് ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകൂന്നേരം അഞ്ചിന് കാഴ്ചശ്രീബലി, താലപ്പൊലി, രാത്രി ഏഴിന് പാഠകം,
7.30-ന് നൃത്തസന്ധ്യ, ഒമ്പതിന് കൊടിക്കീഴില്‍ വിളക്ക്, ആറിന് രാവിലെ 11.30 ന് ചാക്യാര്‍കൂത്ത്, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്. ഏഴിന് വൈകൂന്നേരം 6.30 ന് ചെണ്ടമേളം അരങ്ങേറ്റം, രാത്രി ഏഴിന് തിരുവാതിര, 7.30 ന് നൂപുരധ്വനി, 9.15 ന് കഥാപ്രസംഗം, എട്ടിന് ഉച്ചയ്ക്ക് 12 ന് തിരുവാതിര, വൈകൂന്നേരം നാലിന് താലപ്പൊലി, 6.30 ന് പഞ്ചാരിമേളം അരങ്ങേറ്റം, ഏഴിന് തിരുവാതിര, 7.30 ന് ഭക്തിഗാനമേള.
ഒമ്പതിന് രാവിലെ 11.30 ന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് വില്പാട്ട്, ഒമ്പതിന് കഥകളി, പത്തിന് രാവിലെ 11 ന് ഭക്തിഗാനമേള, രാത്രി ഏഴിന് നൃത്തസന്ധ്യ, 9.30 ന് നൃത്തനാടകം, 11 ന് രാവിലെ 11 ന് സംഗീതസദസ്സ്, വൈകൂന്നേരം അഞ്ചിന് തിരുവാതിര, 6.15 ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, 8.30 ന് നവീന കൈകൊട്ടികളി, ഒമ്പതിന് വലിയവിളക്ക്, 12 ന് രാവിലെ 11 ന് സംഗീതസദസ്, ഒന്നിന് തിരുവാതിര, നാലിന് പകല്‍പൂരം, 9.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
13 ന് രാവിലെ 10.30 ന് ഭജന്‍സ്, വൈകൂന്നേരം അഞ്ചിന് കൊടിയിറക്ക്, 5.30 ന് ആറാട്ട് പുറപ്പാട്, 6.30 ന് ആറാട്ട്, രാത്രി 7.30 ന് നൃത്തനാടകം, ഒമ്പതിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, പത്തിന് കളരിക്കല്‍ എതിരേല്പ്, സമൂഹപറ സമര്പണം.