നീണ്ടൂർ പ്രാലേൽ പാലം റീത്ത് സമർപ്പിച്ച് കേരള കോൺഗ്രസ് പ്രതിഷേധം
1491935
Thursday, January 2, 2025 7:24 AM IST
നീണ്ടൂർ: നിരന്തരം അപകടം ഉണ്ടാവുകയും മനുഷ്യജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന നീണ്ടൂർ പ്രാലേൽ പാലം പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസിന്റെ പ്രതിഷേധം. കേരള കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ പാലത്തിൽ റീത്ത് സമർപ്പിച്ചായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റ് കെ.എൽ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഷൈജി ഓട്ടപ്പള്ളി, ജോസ് പാറേട്ട്, തോമസ് വഞ്ചിയിൽ, ഷിബു താന്നിച്ചുവട്ടിൽ, കൈപ്പുഴ ജോസ്, ജേക്കബ് നെടുംതുരുത്തിൽ, ജോമോൻ പാറേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.