ബാബു തോമസിനെ അനുസ്മരിച്ചു
1491946
Thursday, January 2, 2025 7:33 AM IST
ചങ്ങനാശേരി: രാഷ്ട്രീയ, സാമൂഹ്യ, സഹകരണ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അര്‍ബന്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റും ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ബാബു തോമസിന്റെ വേര്‍പാടില്‍ ചങ്ങനാശേരി പൗരാവലി അനുശോചിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ. ജോര്‍ജ് തോമസ്, മാത്യൂസ് ജോര്‍ജ്, എം.ടി. കുര്യന്, സണ്ണി തോമസ്,
കെ.സി. ജോസഫ്, കെ.എഫ്. വര്‍ഗീസ്, അഡ്വ.കെ. മാധവന്‍പിള്ള, വി.ജെ. ലാലി, ജസ്റ്റിന് ബ്രൂസ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ബീനാ ജോബി, ജേക്കബ് ജോബ് ഐപിഎസ്, കെ.ടി. തോമസ്, അഡ്വ. ആന്റണി വര്‍ഗീസ്, ലിനു ജോബ്, എം.ആര്. രഘുദാസ് എന്നിവര്‍ പ്രസംഗിച്ചു.