കേരള കോണ്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ
1491581
Wednesday, January 1, 2025 5:33 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നാളെ കോട്ടയത്ത് ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസിന് 1964ല്‍ തിരുനക്കരയുടെ തിരുമുറ്റത്ത് തിരികൊളുത്തിയ മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തില് കോട്ടയം ശാസ്ത്രി റോഡില്‍ ലോഗോസ് ജംഗ്ഷനിലാണു പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും. എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കും. പത്രസമ്മേളനത്തില്‍ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍, വൈസ് ചെയര്മാന് പ്രഫ. ബാലു ജി. വെള്ളിക്കര, ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ലൗജിന് മാളിയേക്കല്‍, മോഹന്‍ ദാസ് അബലറ്റില്, രാജഷ് ഉമ്മന്‍ കോശി തുടങ്ങിയവര്‍ പങ്കെടുത്തു.