അതിരമ്പുഴ പള്ളിയിൽ തിരുപ്പിറവി സ്നേഹക്കൂട്ടായ്മ നടത്തി
1491650
Wednesday, January 1, 2025 6:57 AM IST
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തിരുപ്പിറവി സ്നേഹക്കൂട്ടായ്മ നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ കൂട്ടായ്മയിൽ പങ്കാളികളായി.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, കെ. ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം എന്നിവർ വിശിഷ്ടാതിഥികളായി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യൻ, ആൻസ് വർഗീസ്, പ്രിൻസ് ലൂക്കോസ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപ്പറമ്പിൽ, ഫാ. നവീൻ മാമ്മൂട്ടിൽ,
ഫാ. അലക്സ് വടശേരി സിആർഎം, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ എന്നിവർ പ്രസംഗിച്ചു.