തിരുനാളാഘോഷം
1491589
Wednesday, January 1, 2025 5:43 AM IST
കാവുംകണ്ടം പള്ളിയില്‍
കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് നാളെ വൈകുന്നേരം അഞ്ചിന് വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റും.
നാളെ വൈദിക-സന്യസ്തര്‍ക്കുവേണ്ടിയുള്ള സമര്‍പ്പിത ദിനമായി ആചരിക്കും. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന - ഫാ. റ്റോണി കൊച്ചുവീട്ടില്‍. തുടര്‍ന്ന് ജപമാല റാലി, വാഹന വെഞ്ചരിപ്പ്. മൂന്നിന് വിധവകള്‍, വയോജനങ്ങള്‍,രോഗികള്‍ക്കു എന്നിവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനാദിനമായി ആചരിക്കും.
വൈകുന്നേരം 4.15ന് ജപമാല പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന - ഫാ. വര്‍ഗീസ് മോണോത്ത് എംഎസ്ടി. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ. നാലിന് ഇടവകദിനം. വൈകുന്നേരം 4.15ന് വല്യാത്ത് പന്തലില്‍നിന്നു പ്രദക്ഷിണം. 4.30ന് ഉണ്ണി മിശിഹാ കുരിശുപള്ളിയില്നിന്ന് പ്രദക്ഷിണം. 5.45ന് പ്രദക്ഷിണസംഗമം കുരിശിന്‍തൊട്ടിയില്‍. ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന - ഫാ. ജോണ്‍ മറ്റം. തുടർന്ന് സ്നേഹവിരുന്ന്, കാവുംകണ്ടം മരിയ ഗൊരേത്തി കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന കലാസന്ധ്യ.
പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ദേവസ്യാച്ചന് വട്ടപ്പലം. തുടർന്നു പ്രദക്ഷിണം. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വാദ്യമേള വിസ്മയം, കൊച്ചിന് സംഗമിത്ര അവതരിപ്പിക്കുന്ന നാടകം - ഇരട്ട നഗരം.
നീറന്താനം പള്ളിയില്‍
രാമപുരം: സെന്റ് തോമസ് പള്ളിയില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുനാള്‍ ആറു വരെ ആഘോഷിക്കും. നാളെ രാവിലെ 6.15ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. മൂന്നിന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. നാലിന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, സന്ദേശം. അഞ്ചിനു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 9.30ന് തിരുനാള്‍ റാസ. 11.45ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.