കോ​ട്ട​യം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന സൗ​ജ​ന്യ വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ്ള​വ​റിം​ഗ് ക്യാ​മ്പ് (ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ്) നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ഭ​ര​ണ​ങ്ങാ​നം ഓ​ശാ​നാ മൗ​ണ്ടി​ല്‍ ന​ട​ക്കും.

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യാ​ണ് ക്യാ​മ്പ്.