കര്‍ണാടക സംഗീത സന്ധ്യ
1491656
Wednesday, January 1, 2025 6:57 AM IST
കോട്ടയം: കേരളസംഗീത നാടക അക്കാഡമിയും നാദോപാസന സംഗീത സഭയും ചേര്‍ന്നു നാലിനു കര്‍ണാടക സംഗീത സന്ധ്യ നടത്തും. ബാലഭവന് അങ്കണത്തില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന സംഗീതനിശ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
സംഗീത-നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, നാഗസ്വര കുലപതി തിരുവിഴ ജയശങ്കര്‍, സംഗീത നാടക അക്കാഡമിയംഗം ആനയടി പ്രസാദ്, കേന്ദ്ര കലാസമിതി പ്രസിഡന്റ് ഇ.എന്‍. മുരളീധരന് നായര്‍, സെക്രട്ടറി കോട്ടയം ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
ആറു മുതല്‍ ചെന്നൈ രത്നപ്രഭ നയിക്കുന്ന സംഗീത സദസില്‍ പാലക്കാട് സ്വാമിനാഥന്, മുളംകാടകം രാംജയ്, കടനാട് അനന്ത കൃഷ്ണന് എന്നിവര്‍ പക്കമേളമൊരുക്കും. പത്രസമ്മേളനത്തില്‍ അക്കാഡമി അംഗം ആനയടി പ്രസാദ്, തിരുവിഴ ജയശങ്കര്‍, കോട്ടയം ഉണ്ണികൃഷ്ണന്, രാജേഷ് പാമ്പാടി, മുരളിധരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.