റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
1491242
Tuesday, December 31, 2024 4:44 AM IST
ഗാന്ധിനഗർ: കുമാരനല്ലൂരിന് സമീപം റെയിൽവേ ട്രാക്കിൽ ഇതരസംസ്ഥാനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ഖാരാലിൻ, ഗോപാൽപുരം ഗുലു ഒറാന്റെ മകൻ ഒയാഓറൻ (44) ന്റെ മൃതദേഹമാണ് കുമാരനല്ലൂർ നീലിമംഗലം ഭാഗത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. പുലർച്ചെ ട്രെയിനിൽനിന്ന് വീണാണ് ഇയാൾ മരിച്ചതെന്നു സംശയിക്കുന്നു. ഇയാളുടെ പോക്കറ്റിൽനിന്നു തൃശൂരിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റും തിരിച്ചറിയൽ കാർഡും കണ്ടെത്തിയിട്ടുണ്ട്.
ഇളം നീല നിറത്തിലുള്ള ജീൻസും, തവിട്ടു നിറത്തിലുള്ള ടീഷർട്ടും ധരിച്ചിട്ടുണ്ട്. മുഖത്ത് കുറ്റി രോമങ്ങളും ഉണ്ട്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.