മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും
1491586
Wednesday, January 1, 2025 5:43 AM IST
കാഞ്ഞിരപ്പള്ളി: വില്പനയ്ക്കായി മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് കോടതി പത്തു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമ്മദ് കൈയ്സി (23)നാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. 2023 ജനുവരി എട്ടിന് രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്നു 0.11 ഗ്രാം എൽഎസ്ഡി സ്റ്റാന്പും 0.26 ഗ്രാം ഹാരീഷ് ഓയിലുമായി അന്നത്തെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്ഐ ആയിരുന്ന അരുൺ തോമസും സംഘവും ഇയാളെ പിടികൂടുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.