കർഷക രക്ഷാ നസ്രാണി മുന്നേറ്റം: കൺവൻഷൻ നടത്തി
1491126
Monday, December 30, 2024 7:28 AM IST
നെടുംകുന്നം: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 15ന് ചങ്ങനാശേരിയിൽ നടക്കുന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റത്തിന് മുന്നോടിയായുള്ള ഫൊറോന കൺവൻഷൻ നടത്തി.
അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ഇ.ജെ. തോമസ് അധ്യക്ഷത വഹിച്ചു.
ഫൊറോന വികാരി ഫാ. വർഗീസ് കൈതപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ നടുംതുണ്ടത്തിൽ, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഷിജി ജോൺസൺ, പി.ജെ. ചാക്കോ പനമുക്കം, ജോൺ സെബാസ്റ്റ്യൻ, എ.ജെ. ജോർജ്, ജോൺ ഇലത്തിപ്പുറം, ജോജൻ സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ഡെയ്സി റോയി എന്നിവർ പ്രസംഗിച്ചു.