മൻമോഹന്സിംഗിന് ആദരവ് അര്‍പ്പിച്ച് സര്‍വകക്ഷി യോഗം
1491124
Monday, December 30, 2024 7:28 AM IST
മാടപ്പള്ളി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിംഗിന്റെ നിര്യാണത്തില്‍ തെങ്ങണ ജംഗഷനില്‍ സര്‍വകക്ഷി അനുശോചനം ചേര്‍ന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കുരീത്രയുടെ അധ്യക്ഷതയില്‍ കെപിസിസി സെക്രട്ടറി പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു.
ആന്റണി കുന്നുംപുറം, പി.എ. ബിന്സണ്, ജോയിച്ചന്‍ കാലായില്‍, പി.എം. ഷെഫീഖ് ജോര്‍ജുകുട്ടി കൊഴുപ്പക്കളം, ജയശ്രീ പ്രഹ്ലാദന്, പി.എം. മോഹനന്‍പിള്ള, ജസ്റ്റിന് പാറുകണ്ണില്‍, രവീന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുന്നതിനായി കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുരിശുംമൂട്ടില്‍ സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, പി.എച്ച്. നാസര്‍, എ.എം. തമ്പി, ലിനു ജോബ്, ബിനു മൂലയില്‍, കുര്യാക്കോസ് പുന്നവേലി, വര്‍ഗീസ് ആന്റണി, ബിജു പുല്ലുകാട്, മനോജ് വര്‍ഗീസ്, മിനി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.