ജൂബിലേറിയന്മാരായ വൈദികര്‍ക്ക് അനുമോദനം
1491122
Monday, December 30, 2024 7:28 AM IST
ചങ്ങനാശേരി: പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജയിംസ് മുല്ലശേരി, ഫാ. ലൂക്ക ചാവറ, ഫാ. സോണി പാലത്ര, ഡീക്കന്‍ സുബിന് കളത്തില്‍ എന്നിവരെ വടക്കേക്കര ഇടവക അനുമോദിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
റവ.ഡോ. തോമസ് കല്ലുകളം അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോബി മൂലയില്‍, ടി.എം. നമ്പിമഠം, ജോസിമ ഷിജു പാലത്ര, എസ്എച്ച് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ കാതറിന് നെടുമ്പുറം എന്നിവര്‍ പ്രസംഗിച്ചു.