കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ ഇടവകദിനാഘോഷം
1491121
Monday, December 30, 2024 7:28 AM IST
കുറുമ്പനാടം: സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ ഇടവകദിനാഘോഷവും ക്രിസ്തുജയന്തി ജൂബിലി ഉദ്ഘാടനവും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. ദൈവസ്നേഹത്തില്‍ അധിഷ്ഠിതമായ വിശ്വാസമാണ് ഇടവകയെ നയിക്കേണ്ടതെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. നിജോ വടക്കേറ്റത്ത്, ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി തോമസ് ജെ.മാന്തറ, ജയിംസ് കുന്നുംപുറം, ജോസഫ് ആന്റണി, ആന്റണി അമിക്കുളം എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.