ലഹരിക്കെതിരേ ബോധവത്കരണ നടത്തം
1491119
Monday, December 30, 2024 7:28 AM IST
കടുത്തുരുത്തി: ലഹരിക്കെതിരേ ബോധവത്കരണ നടത്തം സംഘടിപ്പിച്ച് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂള്‍. വാക് ടു ലൈഫ് എന്ന പേരിലാണ് ബോധവത്്കരണ കാമ്പയിന് സംഘടിപ്പിച്ചത്.
കടുത്തുരുത്തി ടൗണിലും വിവിധ പ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്ററോളം ദൂരം 69 വിദ്യാര്‍ഥികള്‍ നടന്നാണ് ബോധവത്കരണ പരിപാടികള്‍ നടത്തിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി സ്കൂളില്‍ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിലാണ് വാക്ക് ടു ലൈഫ് പരിപാടി നടന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കോട്ടയം ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ഡി. ജയകുമാര്‍ വിദ്യാര്‍ഥികളുടെ നടത്തം ഫ്ളാഗ് ഓഫ് ചെയ്തു.
കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരായ എന്‍.സുമിത, ഡി.സുബി, ജോബിന്‍സ് ജയിംസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു.
അധ്യാപകരായ ജിനോ തോമസ്, ബിന്‍സിമോള്‍ ജോസഫ്, ജോമി ജോസഫ്, റോണി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കി.