വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
1491118
Monday, December 30, 2024 7:28 AM IST
വടയാർ: വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ തിരുനാളിനോടു അനുബന്ധിച്ച് വിശുദ്ധ കുർബാനയുടെ തിരുനാളും ആരാധനയും നടത്തി. ഡോ. ഏബ്രഹാം മാർ യൂലിയസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ നടന്നത്.
വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി, ഫാ. ജോർജ് കുന്നത്ത്, ഫാ. ജോമോൻ തൈപറമ്പി ൽ, ഫാ.മാത്യു പാനാപുരയിൽ, ഫാ. പോൾ ചെറുതോട്ടുപുറം തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു.
തിരുനാൾ പ്രസുദേന്തി എം.വി. മനോജ് മാളിയേക്കൽ,അഖിൽ മനോജ്, അലൻ മനോജ്, ആൽഡിസ് മനോജ്, കൈക്കാരന്മാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം തുടങ്ങിയവർ നേതൃത്വം നൽകി.