കപ്പേളയിലെ ഗ്രോട്ടോയുടെ ചില്ല് തകർത്തു
1491116
Monday, December 30, 2024 7:14 AM IST
വൈക്കം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആർച്ചിനകത്തുള്ള കപ്പേളയിലെ ഗ്രോട്ടോയുടെ ചില്ലു തകർത്തു. മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഭാഗത്തെ ചില്ലാണ് തകർത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് കപ്പേളയുടെ നേർക്ക് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.
റോഡുപണിക്ക് ഉപയോഗിക്കുന്ന കരിങ്കൽ കഷണം കൊണ്ടാണ് ചില്ല് തകർത്തിരിക്കുന്നത്. പള്ളി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് വൈക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി.