റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും
1491113
Monday, December 30, 2024 7:14 AM IST
കോട്ടയം: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കടപ്ലാമറ്റം, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കിടങ്ങൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുളങ്ങരപ്പടി - ചൂണ്ടിലേക്കാട്ടില്പടി- തറപ്പേല്‍പ്പടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ അറിയിച്ചു.
2.97 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കടപ്ലാമറ്റം - കിടങ്ങൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 3.291 കിലോമീറ്റര്‍ റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.
നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം വെള്ളിക്കല്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് കൊശപ്പള്ളി ജംഗ്ഷന് വഴി തെക്കേപ്പറമ്പില്‍ അവസാനിക്കും. രണ്ടാം ഘട്ടം ഒഴുകയില്പ്പടിയില്നിന്ന് ആരംഭിച്ച് കട്ടേല്‍ കുരിശു പള്ളിയില്‍ എത്തിച്ചേരും. ഇന്നു രാവിലെ വെള്ളാക്കല്‍ മുണ്ടയ്ക്കല്‍ കൊശപ്പള്ളിയില്നിന്നു നവീകരണ പ്രവൃത്തികള്‍ ആരംഭിക്കും.