ചങ്ങനാശേരി അതിരൂപതയില്‍ 2025 ജൂബിലി ആഘോഷങ്ങള്‍ക്ക് ദീപം തെളിഞ്ഞു
1491111
Monday, December 30, 2024 7:14 AM IST
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ജൂബിലിവര്‍ഷ പ്രതീകമായ മാര്‍സ്ലീവാ പ്രതിഷ്ഠിച്ച് ജൂബിലി പ്രാര്‍ഥനയ്ക്കും വിശുദ്ധകുര്‍ബാനയ്ക്കും മുഖ്യ കാര്‍മികത്വം വഹിച്ചു. ജൂബിലി ആഘോഷം ഹൃദയങ്ങളെ നവീകരിക്കാനുള്ള ആഹ്വാനമാണെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി സന്ദേശം നല്കി. വികാരി ജനറാള്‍മാരായ മോണ്‍.ആന്റണി എത്തക്കാട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. ജോണ്‍ തെക്കേക്കര, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍,
ചെത്തിപ്പുഴ വികാരി ഫാ. തോമസ് കല്ലുകളം സിഎംഐ, ഗദ്സെമിനി ആശ്രമം സുപ്പീരിയര്‍ ഫാ. മാത്യു മുളങ്ങാശേരി, ഫാ. സ്മിത്ത് സ്രാമ്പിക്കല്‍, ഫാ. ടോണി കരിക്കണ്ടം, ഫാ. ജിന്റോ മുരിയങ്കരിചിറയില്, ഫാ. ജോഷി പാണംപറമ്പില്‍, ഫാ. ജസ്റ്റിന് കായംകുളത്തുശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ജൂബിലി വര്‍ഷത്തിന്റെ ഇടവക തല - കുടുംബതല ഉദ്ഘാടനം അഞ്ചിന് അതിരൂപതയിലെ 250 ഇടവകകളിലും വികാരിമാരുടെയും ജൂബിലി സമിതിയുടെയും നേതൃത്വത്തില്‍ നടക്കും.