കോ​ട്ട​യം:​ സ്‌​കൂ​ള്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലൂ​ടെപതിനാലുകാ​രി​ക്ക് പു​തു​ജീ​വി​തം. സാ​ക്ര​ല്‍ എ​ജെ​നെ​സി​സ് (Sacral Agenesi) കാ​ര​ണം അ​റി​യാ​തെ മ​ല​വും മൂ​ത്ര​വും പോ​കു​ന്ന​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന 14 വ​യ​സു​കാ​രി​ക്ക് ഇ​പ്പോ​ള്‍ ആ ​ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ ധൈ​ര്യ​മാ​യി സ്‌​കൂ​ളി​ല്‍ പോ​കാം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ട്ടി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കും സ്‌​കൂ​ളി​ലേ​ക്കും എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ന്ന​ത​ത​ല സം​ഘം വീ​ടിന​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വീ​ഡി​യോകോ​ള്‍ വ​ഴി കു​ട്ടി​യു​മാ​യും ടീം ​അം​ഗ​ങ്ങ​ളു​മാ​യും സം​സാ​രി​ച്ചു. കു​ട്ടി​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി​ച്ച മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ളെയും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

സ്‌​കൂ​ള്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ ആ​രോ​ഗ്യ കേ​ര​ളം ന​ഴ്സ് ലീ​നാ തോ​മ​സി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. കു​ട്ടി​യു​ടെ ക്ല​ബ് ഫൂ​ട്ടി​നെക്കു​റി​ച്ചും ചി​കി​ത്സ​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ച് പി​രി​യു​മ്പോ​ള്‍ പെ​ട്ടെ​ന്നാ​ണ് കു​ട്ടി ഡ​യ​പ്പ​ര്‍ ധ​രി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ ജ​ന്മ​നാ​ഉള്ള അ​സു​ഖ​ത്തക്കുറി​ച്ച് ന​ഴ്സി​നോ​ട് പ​റ​ഞ്ഞ​ത്. അ​റി​യാ​തെ മ​ല​വും മൂ​ത്ര​വും പോ​കു​ന്ന​തു​മൂ​ലം ദി​വ​സ​വും അ​ഞ്ചു മു​ത​ല്‍ ആ​റു വ​രെ ഡ​യ​പ്പ​ര്‍ ധ​രി​ച്ചാ​ണ് ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്. ഇ​തു​മൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.​

ന​ട്ടെ​ല്ലി​ന്‍റെ താ​ഴ് ഭാ​ഗ​ത്തെ എ​ല്ല് പൂ​ര്‍​ണ​മാ​യി വ​ള​രാ​ത്ത​തു​മൂ​ലം ആ ​ഭാ​ഗ​ത്തെ നാ​ഡി​ക​ള്‍ വ​ള​ര്‍​ച്ച പ്രാ​പി​ക്കാ​തെ അ​വ തൊ​ലി​യോ​ട് ഒ​ട്ടി​ച്ചേ​ര്‍​ന്നി​രി​ക്കു​ന്ന ഒ​രു അ​പൂ​ര്‍​വ അ​വ​സ്ഥ​യാ​ണ് ഈ ​രോ​ഗം. അ​ഞ്ചു വ​യ​സു​ള്ള​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ സ​ങ്കീ​ര്‍​ണ​മാ​യ​തി​നാ​ല്‍ ചി​കി​ത്സ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ്നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​പ്പോ​ള്‍ത്ത​ന്നെ ന​ഴ്സ് ലീ​നാ തോ​മ​സ് ജില്ലാ ​ആ​ര്‍ബിഎ​സ്​കെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് സ്‌​ക്രീ​നിം​ഗ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൗ​ജ​ന്യ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കി. അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോള​ജ് ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം വി​ജ​യ​ക​ര​മാ​ക്കി​യത്.

ആ​ര്‍​ബി​എ​സ്‌​കെ ന​ഴ്‌​സ് ലീ​നാ തോ​മ​സ്, ആ​ര്‍​ബി​എ​സ്‌​കെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷേ​ര്‍​ളി സെ​ബാ​സ്റ്റ്യ​ന്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക ഗീ​ത​മ്മ, ഡി​ഇ​ഐ​സി മാ​നേ​ജ​ര്‍ അ​രു​ണ്‍​കു​മാ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ്, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീം ​തു​ട​ങ്ങി​യ​വ​രാ​ണ് കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​തി​നു പി​ന്നി​ല്‍ പ്രവർത്തിച്ചത്.