മുത്തോലിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1491000
Monday, December 30, 2024 5:59 AM IST
പാലാ: മുത്തോലിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് പിടികൂടി. മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടുകയായിരുന്നു. മുത്തോലി വലിയമറ്റം വി.എസ്. അനിയൻ ചെട്ടിയാർ(പാച്ചൻ), വലിയപറമ്പിൽ വി.ആർ. ജയൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
നാലു പായ്ക്കറ്റുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച 30 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. മുത്തോലിയിലുള്ള മാടക്കടകളുടെ മറവിൽ പായ്ക്കറ്റിന് 500 രൂപ നിരക്കിൽ ആയിരുന്നു സംഘം വിൽപ്പന നടത്തിയത്.