ഓർമകളുടെ തിരുമുറ്റത്ത് അവർ ഒത്തുകൂടി
1490999
Monday, December 30, 2024 5:59 AM IST
ചെമ്മലമറ്റം: ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ 1982ലെ ഏഴാം ക്ലാസ് ബാച്ച് 42 വർഷത്തിനു ശേഷം ഒത്തുകുടി. ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കുളിൽ ഹൈസ്കൂൾ ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന ബാച്ചുകാരായിരുന്നു ഇവർ.
വിവിധ പ്രദേശക്കാരും വിദേശത്തുള്ളവരും ഉൾപ്പെടെ അമ്പതു പേരാണ് സംഗമത്തിൽ പങ്കെടുത്തത് മരണപ്പെട്ട മുന്നു വിദ്യാർഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത് സ്കൂൾ ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് സംഗമം ഉദ്ഘാടനം ചെയ്തു.