പിഴക് പള്ളിയിൽ തിരുനാൾ
1490997
Monday, December 30, 2024 5:59 AM IST
പിഴക്: പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി നാലു മുതൽ ആറു വരെ ആഘോഷിക്കും.
ജനുവരി നാലിന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, രൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുർബാന- ഫാ. ജോസഫ് തെക്കേൽ.
അഞ്ചിന് രാവിലെ ഏഴിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, 5:30ന് പ്രദക്ഷിണം. ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.