ജീവൽപ്രശ്നങ്ങളുയർത്തി പാലായിൽ കർഷകരുടെ സമരക്കനൽ
1490996
Monday, December 30, 2024 5:59 AM IST
പാലാ: കർഷകരുടെ ജീവിതപ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യാനുള്ള വേദിയായി സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കർഷകരുടെ സമരക്കനൽ കാർഷിക സെമിനാർ. പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ അധ്യക്ഷനായി. കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി, എ.വി. റസൽ, വി.ബി. ബിനു, ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, സജേഷ് ശശി, എം.ടി. ജോസഫ്, ജോസഫ് ഫിലിപ്പ്, രാജേഷ് വാളിപ്പിക്കൽ, പി.എം. ജോസഫ്, വി.ജി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.