സെന്റ് തോമസ് സ്മാരകത്തോടനുബന്ധിച്ചുള്ള കപ്പേളയുടെ വെഞ്ചരിപ്പ് നാളെ
1490994
Monday, December 30, 2024 5:53 AM IST
ചേർപ്പുങ്കൽ: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശത്താൽ ധന്യമായ ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ സ്ഥാനനിർണയം ചെയ്യപ്പെട്ട കുമ്മണ്ണൂർ മൂന്നുപീടിക കടവിൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്മാരകത്തിന് അനുബന്ധമായി നിർമിച്ചിരിക്കുന്ന കപ്പേളയുടെ വെഞ്ചിരിപ്പു കർമം നാളെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
വൈകുന്നേരം 5. 30ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനം,, ഫാ. തോമസ് പരിയാരത്ത് തുടങ്ങിയവർ സഹകാർമികരാകും. കൈകാരന്മാരായ സെബാസ്റ്റ്യൻ ചമക്കാലയിൽ, സണ്ണി പൂത്തോട്ടാൽ, ബെന്നി പുളിയൻ, സോണി കോയിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.