നവീകരിച്ച കുന്നോന്നി സെന്റ് ജോസഫ്സ് പള്ളിയുടെ വെഞ്ചരിപ്പ് നിർവഹിച്ചു
1490992
Monday, December 30, 2024 5:53 AM IST
കുന്നോന്നി: നവീകരിച്ച കുന്നോന്നി സെന്റ് ജോസഫ് പള്ളി, കൽക്കുരിശ്, കൊടിമരം, മുത്തിയമ്മ ഗ്രോട്ടോയുടെയും വെഞ്ചരിപ്പ് ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ സംയുക്തമായി നിർവഹിച്ചു. രാവിലെ 7-30ന് കുറവിലങ്ങാട് ആർച്ച്പ്രിസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
വികാരി ഫാ. മാത്യൂ പീടികയിൽ, പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, പെരിങ്ങുളം പള്ളി വികാരി ഫാ. ജോർജ് മടുക്കാവിൽ,
ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ഷാജി കൊച്ചുപുര, ഫാ. ഡിനിൽ പുല്ലാട്ട്, ഫാ. ജോൺ വടക്കേൽ, ഫാ. ജെയിസ് വയലിക്കുന്നേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.