3x3 ദേശീയ ബാസ്കറ്റ് ബോൾ: ക്വാർട്ടർ, സെമി മത്സരങ്ങൾ ഇന്ന്
1490990
Monday, December 30, 2024 5:53 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കുന്ന ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ, സെമി മത്സരങ്ങൾ ഇന്നു നടക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ രാവിലെ ഏഴുമുതൽ 9.30 വരെയും സെമി മത്സരങ്ങൾ വൈകുന്നേരം 5.15 മുതൽ രാത്രി 7.15 വരെയുമാണ് നടത്തുന്നത്. ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ സമാപന ദിവസമായ നാളെ രാവിലെ എട്ടു മുതൽ ഒന്പതുവരെയാണ്. ഉച്ചകഴിഞ്ഞ് 3.30ന് ഫൈനൽ ആരംഭിക്കും.
വനിതാ വിഭാഗത്തിൽ ക്വാർട്ടറിലേക്ക് എംജി, കാലിക്കട്ട്, എസ്ആർഎം, ജെയിൻ യൂണിവേഴ്സിറ്റികളുടെ ടീമുകൾ പ്രവേശനം നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ മദ്രാസ്, എസ്ആർഎം, ജയിൻ, ഗുജറാത്ത് പരുൾ എന്നീ യൂണിവേഴ്സിറ്റികളാണ് ക്വാർട്ടറിൽ കടന്നു കഴിഞ്ഞത്. കാഞ്ഞിരപ്പള്ളിയിലെ കായിക പ്രേമികളുടെ നിറഞ്ഞ പ്രോത്സാഹനത്തോടെ മത്സരങ്ങൾ തുടരുകയാണ്.