തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുടെ പിന്നിലിടിച്ച് 26 പേർക്ക് പരിക്ക്
1490986
Monday, December 30, 2024 5:53 AM IST
പൊൻകുന്നം: പാലാ - പൊൻകുന്നം റോഡിൽ കോയമ്പത്തൂർ സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുടെ പിന്നിലിടിച്ച് 26 പേർക്ക് പരിക്കേറ്റു. ശബരിമലയ്ക്ക് പോകുകയായിരുന്ന സംഘത്തിന്റെ ബസ് ഇന്നലെ പുലർച്ചെ 3.30നാണ് കൂരാലിക്കും ഇളങ്ങുളം അമ്പലത്തിനുമിടയിൽ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ല. ചികിത്സയ്ക്കുശേഷം ഇവർ വൈകുന്നേരത്തോടെ നാട്ടിലേക്കു മടങ്ങി.
അരചൻ (71), സുബ്രഹ്മണ്യൻ (74), കാളിമുത്തു (54), വസന്തകുമാർ (42), മീനാക്ഷി സുന്ദരം (45), മഹേന്ദ്രൻ (42), ശബരീഷ് (22), റാണി (61), ശിവകുമാർ (38), ഈശ്വരൻ (38), സുബ്രഹ്മണ്യൻ (58), ശിവലിംഗം (52), ഹരിഹരൻ (28), കന്തവടിവേൽ (42), ജ്ഞാനകുമാർ (21), സൂര്യ (32), യോഗശബരീശൻ (22), കാർത്തികേയൻ (23), കുമാർ (45),
ഷൺമുഖ സുന്ദരൻ (73), മണിവാസകം (27), വിശാൽ (17), ശിവകുമാർ (48), പ്രഭാകരൻ (34), ശെന്തിൽമോൻ (38), ശിവരാമൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. പൊൻകുന്നം പോലീസ്, പ്രദേശവാസികൾ, ഫയർഫോഴ്സ് തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.