സംരക്ഷണവേലിയില്ലാതെ ട്രാൻസ്ഫോർമർ
1490985
Monday, December 30, 2024 5:53 AM IST
ഇളമ്പള്ളി: കെഎസ്ഇബി പള്ളിക്കത്തോട് സെക്ഷനിൽപ്പെട്ട നെയ്യാട്ടുശേരി കവലയിലെ ട്രാൻസ്ഫോർമറിന് സംരക്ഷണവേലി നിർമിക്കണമെന്ന ആവശ്യമുയർന്നു. നെയ്യാട്ടുശേരി അങ്കണവാടിക്കും ബസ് സ്റ്റോപ്പിനും സമീപത്ത് 17-ാം മൈൽ - ചെങ്ങളം റോഡരികിലെ ട്രാൻസ്ഫോർമർ അപകട സാധ്യത ഏറെയെന്നാന്ന് നാട്ടുകാരുടെ പരാതി.
ഇളമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികളടക്കം നിരവധി യാത്രക്കാർ കടന്നു പോകുന്ന റോഡരികിലെ ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.