കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ത്യാ​ശ​യു​ള്ള തീ​ർ​ഥാ​ട​ക​ർ ഉ​ത്സാ​ഹ​ത്തോ​ടെ മു​ന്നേ​റു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് മി​ശി​ഹാ വ​ർ​ഷം 2025 ജൂ​ബി​ലി​യു​ടെ രൂ​പ​താ​ത​ല ആ​ച​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

ഒ​രു സാ​ഹ​ച​ര്യ​ത്തി​നും നി​രാ​ശ​മാ​ക്കാ​നാ​വ​ത്ത പ്ര​ത്യാ​ശ​യി​ൽ ആ​ഴ​പ്പെ​ട്ട​വ​ർ​ക്കാ​ണ് സു​ഗ​മാ​യ യാ​ത്ര സാ​ധ്യ​മാ​കു​ന്ന​ത്. വി​ശ്വാ​സ ബോ​ധ്യ​ത്തി​ൽ​നി​ന്നാ​ണ് ഹൃ​ദ​യം ശാ​ന്ത​മാ​കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ എ​ല്ലാ സാ​ഹ​ച​ര്യ​ത്തെ​യും വി​ശ്വാ​സ​ബോ​ധ്യ​ത്തി​ൽ​നി​ന്നും വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​ർ പ്ര​തി​സ​ന്ധി​ക​ളി​ൽ ഇ​ട​റി​ല്ല. വ്യ​ക്തി​പ​ര​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും ന​ട​ത്തി വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ പ്ര​ത്യാ​ശ​യോ​ടെ തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​വ​രാ​കാ​ൻ ന​മു​ക്കു ക​ഴി​യ​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലെ ഉ​ത്ഥാ​ന​ഗീ​ത​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദീ​പം തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് രൂ​പ​താ​ത​ല ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യ​ത്. ഇ​ട​വ​ക​ത​ല ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് ദ​ന​ഹാ തി​രു​നാ​ൾ റം​ശ​ന​മ​സ്കാ​ര​ത്തി​ലെ ദീ​പം തെ​ളി​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.

വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ 25 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ പി​റ​വി​ത്തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​മ്പാ​യി മാ​ർ ഫ്രാ​ൻ​സി​സ് പാ​പ്പ തു​റ​ന്ന​തോ​ടെ​യാ​ണ് ഈ​ശോ മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് തി​രി​തെ​ളി​ഞ്ഞ​ത്.

ഇ​തി​നോ​ടു ചേ​ർ​ന്നാ​ണ് രൂ​പ​ത​ക​ളി​ലെ വ​ർ​ഷാ​ച​ര​ണം. ആ​രാ​ധ​ന​ക്ര​മ വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നു​ള്ള അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​നം എ​ന്നി​വ​യി​ലൂ​ടെ വി​ശ്വാ​സ ജീ​വി​ത​ത്തി​നു ശ​ക്തി​പ​ക​രു​ന്ന വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ൾ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ ന​ട​പ്പി​ലാ​ക്കും.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് കു​ഴു​പ്പി​ള്ളി​ൽ, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​തോ​മ​സു​കു​ട്ടി ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സീ സ​മൂ​ഹം തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.