കെഎസ്സി-എം സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്
1490982
Monday, December 30, 2024 5:40 AM IST
കോട്ടയം: രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കാനുള്ള നിരന്തര പ്രവർത്തനമായി സ്കൂൾ കോളജ് ജീവിതത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയില്ലെങ്കിൽ ഇന്ത്യക്കു നിലനിൽപ്പില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
വെളിയന്നൂരിൽ കെഎസ്സി-എം സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അധ്യക്ഷത വഹിച്ചു.
ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജോർജുകുട്ടി ആഗസ്തി, ജോസ് പാറേക്കാട്ട്, സണ്ണി തെക്കേടം, ജോസ് പുത്തൻകാല,പി.എം. മാത്യു, റെനിൽ രാജു, റിന്റോ തോപ്പിൽ, അഖിൽ മാടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.