സീനിയര്‍ ദേശീയ പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടംചൂടി കേരള ടീം
1490978
Monday, December 30, 2024 5:40 AM IST
ചങ്ങനാശേരി: 53 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സീനിയര്‍ പുരുഷവിഭാഗം ദേശീയ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം നേടി. ചങ്ങനാശേരി എസ്ബി കോളജ് ഗ്രൗണ്ടില്‍ ഇന്നലെ വൈകുന്നേരം നടന്ന ഫൈനലില്‍ 31നെതിരേ 34 ഗോളുകള്‍ക്ക് ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി കേരളത്തിന്റെ ദേവേന്ദറും മികച്ച ഗോള്‍ കീപ്പറായി രാഹുല്‍, മികച്ച ലെഫ്റ്റ് വിംഗ് താരമായി സുജിത്തും തെരഞ്ഞെടുക്കപ്പെട്ടു. സര്‍വീസസും ഇന്ത്യന്‍ റെയില്‍വേയും സംയുക്ത മൂന്നാം സ്ഥാനക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, കേരള ഹാന്‍ഡ്ബോള്‍ അസോസിയേഷന് ചെയര്മാന് ബിഫി വര്‍ഗീസ് പുല്ലുകാട്ട് എന്നിവര്‍ സമ്മാനവിതരണം നടത്തി.