മു​ണ്ട​ക്ക​യം: ഭ​ര​ണി​ക്കാ​വ്-​മു​ണ്ട​ക്ക​യം ദേ​ശീ​യ​പാ​ത183​എ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 82.16 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു. ഭ​ര​ണി​ക്കാ​വ് മു​ത​ൽ കൈ​പ്പ​ട്ടൂ​ർ വ​രെ​യു​ള്ള 20 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ന് 19.76 കോ​ടി രൂ​പ​യും മു​ണ്ട​ക്ക​യം മു​ത​ൽ എ​രു​മേ​ലി വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ന് 7.4 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്നത്.

നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ സ​ർ​ഫ​സ് ടാ​റിം​ഗ്, റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളു​ടെ​യും കോ​ൺ​ക്രീ​റ്റിം​ഗ്, ഓ​ട​ക​ളു​ടെ നി​ർ​മാ​ണം, ക​ലു​ങ്കു​ക​ളു​ടെ ന​വീ​ക​ര​ണം, ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്ക​ൽ, റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്ക​ൽ, റോ​ഡ് സേ​ഫ്റ്റി​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടും. അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​റ​ണ്ടി​യി​ൽ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നാ​ൽ ഉ​ട​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങൾ ആരം​ഭി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.

നി​ർ​ദി​ഷ്ട പാ​ത​യു​ടെ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മു​ത​ൽ പ്ലാ​പ്പ​ള്ളി വ​രെ​യു​ള്ള 32.1 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ന് 47 കോ​ടി രൂ​പ​യും കൈ​പ്പ​ട്ടൂ​ർ മു​ത​ൽ പ​ത്ത​നം​തി​ട്ട വ​രെ​യു​ള്ള 5.64 കി​ലോ മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് എ​ട്ടു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ഉ​യ​ർ​ത്തി​യും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചും ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ചും ദി​ശാ​ബോ​ർ​ഡു​ക​ളും ക്രാ​ഷ് ബാ​രി​യ​റു​ക​ളും സ്ഥാ​പി​ച്ചും ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും നി​ർ​മി​ച്ചും ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.