ആറാട്ടുകുളം ശുചീകരിക്കുന്നതിന് അനുമതി ലഭിച്ചു
1465442
Thursday, October 31, 2024 7:38 AM IST
വൈക്കം: ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഉദയനാപുരത്തപ്പൻ ആറാടുന്ന കിഴക്കേ നടയിലുള്ള ആറാട്ടുകുളം ശുചീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തീരുമാനമായി.
കഴിഞ്ഞ 23 വർഷമായി ശുചീകരണം നടത്താത്ത കുളത്തിൽ 100 കണക്കിന് ആൾക്കാരാണ് കുളിക്കുന്നത്.
ആറാട്ടുകടവിലെ കുളപ്പുര ഇടിഞ്ഞു വീഴാറായി നാശത്തിന്റെ വക്കിലാണ്. ഇക്കാര്യങ്ങൾ വിശദമാക്കി നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്. ഹരിദാസൻ നായരും
ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്തിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ഉടൻ എസ്റ്റിമേറ്റ് എടുത്ത് ആറാട്ടുകുളം അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ശുചീകരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചത്.